പാവുമ്പ കല്ലുപാലം അപകടാവസ്ഥയില്.പഴമ പേറുന്ന പാവുമ്പ കല്ലുപാലം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നു.

Personalities



മുല്ലയ്ക്കല്‍ കുട്ടന്‍പിള്ള Mullackal Kuttanpillai
സ്വാതന്ത്രൃസമരപ്രക്ഷോഭണങ്ങളില്‍ പങ്കെടുത്ത് കൊടിയ മര്‍ദ്ദനവും ജയില്‍വാസവുമൊക്കെയനുഭവിച്ച് യൗവ്വനം രാജൃത്തിന് സമര്‍പ്പിച്ച ധീരദേശാഭിമാനിയാണ് മുല്ലയ്ക്കല്‍ കുട്ടന്‍പിള്ള. സര്‍ക്കാര്‍ താമ്രപത്രം നല്‍കി ആദരിച്ചിട്ടുണ്ട്. പലരാലും വിസ്മൃതനായി,വാര്‍ദ്ധകൃം സമ്മാനിച്ച രോഗങ്ങള്‍ മൂലം അന്തരിച്ചു.
കൊട്ടയ്ക്കാട്ട് രാഘവകുറുപ്പ് Kottackattu Raghavakurup
'കേരളത്തിന്റെ ചാര്‍ളി ചാപ്ളിന്‍ ' എന്ന് കൗമുദി ബാലകൃഷ്ണന്‍ വിശേഷിപ്പിച്ച അനുഗ്രഹീത നടനായിരുന്നു അന്തരിച്ച കൊട്ടയ്ക്കാട്ട് രാഘവകുറുപ്പ് . കമ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കൂന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിച്ച രാഘവകുറുപ്പിന്‍റെ വസതി, പ്രഗത്ഭരായ പല കമ്യൂണിസ്റ്റ് നേതാക്കളുടേയും ഒളിത്താവളമായിരുന്നു.. കമ്യൂണിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിന്‍റെ ഒരു മാധ്യമം ഏന്നനിലയിലാണ് അദ്ദേഹം അഭിനയത്തെക്കണ്ടത്.. കെ.പി.എസി യുടെ നാടകങ്ങളിലൂടെ അരങ്ങടക്കിവാണ രാഘവകുറുപ്പ് സിനിമയിലും അഭിനയിച്ചിട്ടുണ്ട്.. സാമൂഹ്യ-രാഷ്ട്രീയ രംഗത്ത് സജീവമായിരുന്ന ഒരു വലിയ കലാകാരനായിരുന്നു ഇദ്ദേഹം.
ടി.കെ.കുഞ്ഞുപിള്ള T.K. Kunjupillai
പോങ്ങുവിള തെക്കതില്‍, പാവുമ്പാതെക്ക്. ആസ്ത്രേലിയയില്‍ രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത പോരാളി. സൈനിക സേവനത്തിന്‍റെ രേഖകള്‍ മോഷണം പോയതിനാല്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല.
പത്മനാഭന്‍ Padmanabhan
പടിഞ്ഞാറോട്ട് ചരിഞ്ഞതില്‍, പാവുമ്പാതെക്ക്. രണ്ടാംലോകമഹായുദ്ധത്തില്‍ പങ്കെടുത്ത പോരാളി.
കുഞ്ഞുപിള്ള Kunjupillai
പുത്തന്‍ പുരയില്‍, പാവുമ്പതെക്ക്. രണ്ടാംലോകമഹായുദ്ധത്തില്‍ ഇറാന്‍-ഇറാക്ക് മേഖലകളില്‍ യുദ്ധരംഗത്ത് സജീവമായി പങ്കെടുത്തു. സേവന രേഖകള്‍ കൈമോശം വന്നതിനാല്‍ ആനുകൂല്യങ്ങള്‍ ലഭിച്ചിരുന്നില്ല.

Read more...

  © Blogger templates Palm by Ourblogtemplates.com 2008

Back to TOP