പാവുമ്പ കല്ലുപാലം അപകടാവസ്ഥയില്.പഴമ പേറുന്ന പാവുമ്പ കല്ലുപാലം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നു.

Pavumba Legendary

>> Wednesday, February 17, 2010

 The legend
പാവുമ്പാ വില്ലേജ് പണ്ട് കാലത്ത് ‘പാമ്പുംവാ’ എന്നാണ് വിളിച്ചിരുന്നതെന്ന് പഴമക്കാര്‍ പറയുന്നു. അത് ലോപിച്ചുലോപിച്ചാണത്രേ പാവുമ്പാ ആയത്. പണ്ട് കുറ്റവാളികളെ കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗം സത്യം ചെയ്യിക്കലായിരുന്നു. ഇന്നത്തെ കോടതികളുടെ സ്ഥാനം ക്ഷേത്രങ്ങള്‍ക്കായിരുന്നു. നാടുവാഴികളും പ്രഭുക്കളും ഈ കുറ്റവിചാരണ പാവുമ്പയില്‍ നടത്തിയിട്ടുണ്ടെന്നതിനു തെളിവുകള്‍ ഇപ്പോഴും നിലനില്‍ക്കുന്നു. ക്ഷേത്രത്തിന്റെ വടക്കേ മണ്ഡപത്തിന്റെ അടിവശത്തായി ഒരാളിന്റെ ചുരുട്ടിയ കൈ കയറ്റാവുന്ന ഒരു ദ്വാരം ഇന്നും കാണാം. കുറ്റവാളി എന്നു സംശയിക്കുന്ന ആളിന്റെ കൈചുരുട്ടി ഈ ദ്വാരത്തിലാക്കുന്നു. ആള്‍ കുറ്റക്കാരനാണെങ്കില്‍ മണ്ഡപത്തിന്റെ അടിയില്‍ സ്ഥിര താമസക്കാരനായ സര്‍പ്പം കയ്യില്‍ കൊത്തിയത് തന്ന. നിരപരാധിയെങ്കില്‍ നാഗം ചലിക്കില്ല എന്നാണ് വിശ്വാസം. ഇവിടെ നടന്നിരുന്ന ഈ കുറ്റവിചാരണ ഏറെ പ്രസിദ്ധി നേടിയിരുന്നു. അതുകൊണ്ട് തന്ന “പാമ്പുവായും” പ്രസിദ്ധമായി. ഒരു നാലമ്പലത്തിനുള്ളില്‍ ശിവനും, വിഷ്ണുവും ഒരേസമയം പൂജിക്കപ്പെടുക എന്നത് വളരെ അപൂര്‍വ്വമാണ്. ഈ അപൂര്‍വ്വത ഏഴുനൂറ്റാണ്ടിനകം പഴക്കമുള്ള പാവുമ്പക്ഷേത്രത്തിനുണ്ട് എന്നുള്ളത് ഇവിടത്തെ പ്രത്യേകതകളില്‍ സവിശേഷത അര്‍ഹിക്കുന്നതാണ്.
പാവുമ്പാക്കാളി Pavumba Kali
ക്ഷേത്രത്തിലെ ശാന്തിക്കാരനായിരുന്ന ബ്രാഹ്മണ യുവാവും കുറവ സമുദായക്കാരിയായ കാളിയെന്ന യുവതിയും പരസ്പരം അനുരക്തരായി. ബ്രാഹ്മണ മേധാവിത്വവും ജാതാകൃതമായ ഉച്ചനീചത്വങ്ങളും കൊടികുത്തിവാണ കാലം. ബ്രാഹ്മണ സമുദായവും യുവാവിന്റെ ബന്ധുക്കളും ഈ ബന്ധത്തെ എതിര്ത്തു. ആ കമിതാക്കള്ക്ക് പലവിധ പീഡനങ്ങളും ഏല് ക്കേണ്ടിവന്നുഅവര് പിന്തിരിഞ്ഞില്ല. ഒടുവില്‍കാളി ഗര്ഭിണിയാണെന്നറിഞ്ഞപ്പോള്‍ ജാതികോയ്മകളുടെ ക്രൂരമായ പീഡനങ്ങള്‍ സഹിക്കവയ്യാതെ ആ യുവാവ് ആത്മഹത്യചെയ്തു. പ്രിയപ്പെട്ടവന് നേരിച്ച ദുരന്തവും തനിക്കു നേരെ തുടര്ന്നുപോരുന്ന ഉപദ്രവങ്ങളും കാളിയെ ഏറെ ദുഃഖിപ്പിച്ചു. സ്വദേശത്ത് സ്വസ്തമായി ജീവിക്കുക അസാദ്ധ്യമായപ്പോള്‍ പരിഭ്രാന്തയായ ആ യുവതി ആരുമറിയാതെ നാടുവിട്ടു. ആറന്മുളയില്വച്ച് കൊങ്കി (അരിവാള്‍) കൊണ്ട് കഴുത്തറുത്ത് ആത്മഹത്യ ചെയ്തു. മരണാനന്തരം ബ്രഹ്മരക്ഷസ്സായി മാറിയ കമിതാവിന്റെ ശക്തിയാല്‍ കാളി ഉഗ്രരൂപിണിയായി അതിശ്ക്തയായി നിലകൊള്ളുന്നുവെന്ന് വിശ്വസ്സിക്കപ്പെടുന്നു. പ്രതികാര ദാഹിയായി മാറിയ കാളിയുടെ ഉപദ്രവത്തിന് ഇരയാകുന്നവര് ഭൂരിപക്ഷവും സ്ത്രീകളാണ്. സ്വന്തം നാട്ടുകാരെ കാളിയമ്മ ഉപദ്രവിക്കുകയില്ലെന്നും ഒരു വിശ്വാസമുണ്ട് കാളിയുടെ സമീപത്തായി  ബന്ധുവായ കല്ലേലില് അപ്പുപ്പനേയും കുടിയിരുത്തിയിട്ടുണ്ട്.
 

Read more...

  © Blogger templates Palm by Ourblogtemplates.com 2008

Back to TOP