പാവുമ്പ കല്ലുപാലം അപകടാവസ്ഥയില്.പഴമ പേറുന്ന പാവുമ്പ കല്ലുപാലം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യം ഉയര്‍ന്നു.

News



Mathrubhoomi daily -08/10/2014


RLV. Radhakrishnan from Pavumba in News - Malayala Manorama 12-11-2013





Malayala Manorama News on 22/05/2013

Matrubhoomi News Paper Kollam Edition news on 11/10/2012


പഴമയുടെ കല്ലുപാലം തകര്‍ച്ചയില്‍ 

09/10/2012

 

കരുനാഗപ്പള്ളി: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാവുമ്പ മഹാദേവക്ഷേത്രത്തിന് പടിഞ്ഞാറ് ആറിന് കുറുകെ നില്‍ക്കുന്ന കല്ലുപാലം തകര്‍ച്ചയുടെ വക്കിലാണ്. 
ഉറപ്പും ഭംഗിയുമുള്ള വെള്ളാരം പാറക്കല്ലുകള്‍ ദീര്‍ഘചതുരാകൃതിയില്‍ കീറിയെടുത്ത് അടുക്കി നിര്‍മ്മിച്ചിരിക്കുന്ന പാലത്തിന്റെ നിര്‍മ്മാണരീതി അദ്ഭുതം ഉളവാക്കുന്നതാണ്. പഴയകാലത്ത് മനുഷ്യന്‍ തന്റെ കായികശേഷികൊണ്ട് പടുത്തുയര്‍ത്തിയ ചരിത്രസ്മാരകം കാലപ്പഴക്കംകൊണ്ട് തൂണുകള്‍ ചരിഞ്ഞ് കല്ലുകള്‍ ഇളകിവീണ് അപകടകരമായ നിലയിലാണ്. 
ആളുകള്‍ യാത്ര ചെയ്തിരുന്നത് കല്ലുപാലം വഴിയാണ്. ഇത്തരത്തിലുള്ള കേരളത്തിലെ ഏക കല്ലുപാലമാണിത്. വെള്ളപ്പൊക്ക സമയത്ത് ഏക ഗതാഗതമാര്‍ഗ്ഗമായിരുന്നു കല്ലുപാലം. ചരിത്രസ്മാരകം സംരക്ഷിക്കപ്പെടണമെന്നാവശ്യപ്പെട്ട് പ്രദേശവാസികള്‍ സമിതികള്‍ രൂപീകരിച്ചു.






പാവുമ്പ കല്ലുപാലം പുരാവസ്തു വകുപ്പ് ഏറ്റെടുക്കണം
 06-Oct-2012 Deshabhimani.
ശൂരനാട്: പഴമ പേറുന്ന പാവുമ്പ കല്ലുപാലം പുരാവസ്തു വകുപ്പ് ഏറ്റെടുത്ത് സംരക്ഷിക്കണമെന്ന ആവശ്യം ഉയര്ന്നു. ബ്രിട്ടീഷുകാരാണോ രാജാക്കന്മാരാണോ പാലം പണികഴിപ്പിച്ചതെന്ന് വ്യക്തമല്ല. കല്ലുപാലത്തിന് സമാന്തരമായി പിന്നീട് നിര്മിച്ച പാലത്തിനും പതിറ്റാണ്ടുകളുടെ പഴക്കമായിക്കഴിഞ്ഞു. അപകടാവസ്ഥയിലായ പാലം പൊളിച്ചു പുതിയ പാലം നിര്മിക്കാന്സി ദിവാകരന്എംഎല് രണ്ട് കോടി രൂപയും അനുവദിച്ചു. മണപ്പള്ളി-പാവുമ്പ പ്രദേശങ്ങളെ ബന്ധിപ്പിച്ചാണ് പഴയ പാലമായ കല്ലുപാലവും പിന്നീട്പുതിയ പാലവും വന്നത്. നീഴമുള്ള പാറക്കല്ലുകള്അടുക്കിവച്ചാണ് പാലം പ്രത്യേക രീതിയില്നിര്മിച്ചിട്ടുള്ളത്. സിമന്റ് ഉപയോഗിച്ചിട്ടില്ല. നിര്മാണരംഗത്തെ പഴയമയുടെ ചരിത്രം പേറുന്ന കല്ലുപാലം പുനരുദ്ധീകരിച്ച് സംരക്ഷിക്കുന്നത് പുതിയ തലമുറക്കും അറിവു പകരും. ഒരു കാലഘട്ടത്തിന്റെ ചരിത്രവും പേറി കഴിയുന്ന കല്ലുപാലം ഏറ്റെടുത്ത് സംരക്ഷിക്കാന്പുരാവസ്തു വകുപ്പ് തയ്യാറാകണമെന്നും മുന്കൈയെടുക്കണമെന്നും ഡിവൈഎഫ്ഐ പാവുമ്പ വില്ലേജ് സെക്രട്ടറി പി ബ്രൈറ്റ്സണ്ആവശ്യപ്പെട്ടു.




2011 Nov 26 Mathrubhoomi News



Read more...

  © Blogger templates Palm by Ourblogtemplates.com 2008

Back to TOP