History
ഐതിഹ്യപ്പെരുമ
The
Legend
പാവുമ്പാ വില്ലേജ്
പണ്ട് കാലത്ത് ‘പാമ്പുംവാ’ എന്നാണ് വിളിച്ചിരുന്നതെന്ന് പഴമക്കാര്‍
പറയുന്നു. അത് ലോപിച്ചുലോപിച്ചാണത്രേ പാവുമ്പാ ആയത്. പണ്ട് കുറ്റവാളികളെ
കണ്ടെത്തുന്നതിനുള്ള മാര്‍ഗ്ഗം സത്യം ചെയ്യിക്കലായിരുന്നു. ഇന്നത്തെ
കോടതികളുടെ സ്ഥാനം ക്ഷേത്രങ്ങള്‍ക്കായിരുന്നു. നാടുവാഴികളും പ്രഭുക്കളും ഈ
കുറ്റവിചാരണ പാവുമ്പയില്‍ നടത്തിയിട്ടുണ്ടെന്നതിനു തെളിവുകള്‍ ഇപ്പോഴും
നിലനില്‍ക്കുന്നു. പാമ്പുവാ ക്ഷേത്രത്തിന്റെ വടക്കേ മണ്ഡപത്തിന്റെ അടിവശത്തായി
ഒരാളിന്റെ ചുരുട്ടിയ കൈ കയറ്റാവുന്ന ഒരു ദ്വാരം ഇന്നും കാണാം. കുറ്റവാളി
എന്നു സംശയിക്കുന്ന ആളിന്റെ കൈചുരുട്ടി ഈ ദ്വാരത്തിലാക്കുന്നു. ആള്‍
കുറ്റക്കാരനാണെങ്കില്‍ മണ്ഡപത്തിന്റെ അടിയില്‍ സ്ഥിര താമസക്കാരനായ സര്‍പ്പം
കയ്യില്‍ കൊത്തിയത് തന്ന. നിരപരാധിയെങ്കില്‍ നാഗം ചലിക്കില്ല എന്നാണ്
വിശ്വാസം. ഇവിടെ നടന്നിരുന്ന ഈ കുറ്റവിചാരണ ഏറെ പ്രസിദ്ധി നേടിയിരുന്നു.
അതുകൊണ്ട് തന്ന “പാമ്പുവായും” പ്രസിദ്ധമായി. ഒരു നാലമ്പലത്തിനുള്ളില്‍
ശിവനും, വിഷ്ണുവും ഒരേസമയം പൂജിക്കപ്പെടുക എന്നത് വളരെ അപൂര്‍വ്വമാണ്. ഈ
അപൂര്‍വ്വത ഏഴുനൂറ്റാണ്ടിനകം പഴക്കമുള്ള പാവുമ്പക്ഷേത്രത്തിനുണ്ട്
എന്നുള്ളത് ഇവിടത്തെ പ്രത്യേകതകളില്‍ സവിശേഷത അര്‍ഹിക്കുന്നതാണ്.
Pavumba
Kali പാവുമ്പാക്കാളി
Kali
at Pavumba, known as Pavumbakali, is a capricious goddess of
afflictions and desire. A long time ago, during the time of
untouchability, there was a beautiful Kurati ( Kurava woman) named Kali, whose skin colour was
gold. She fell in love with a Nambudiri priest of a Shiva temple in
Pavumba. The Kurati became pregnant. The Nambudiri became impure. The
affair came to the knowledge of the people who came to kill the
couple. But the lovers committed suicide before they killed them. The
Nambudiri family secretly killed the young man and cremated the body.
[According to the Nambudiri family associated with the lover of
Kurati, the people of Pavumba killed the couple.] The Kurati ran into
the forest and cut her throat with a sickle. The temple was abandoned
and was covered with forest. Then people suffered from troubles. A
large number of people came to the forest to give offerings. One day,
two women came to the forest from Changanoor. One woman sat down in
the forest and said, “I am going to sit here.” A stone was placed
on that spot, and puja has been performed ever since.
ക്ഷേത്രത്തിലെ
ശാന്തിക്കാരനായിരുന്ന
ബ്രാഹ്മണ യുവാവും കുറവ സമുദായക്കാരിയായ
കാളിയെന്ന യുവതിയും പരസ്പരം
അനുരക്തരായി.
ബ്രാഹ്മണ
മേധാവിത്വവും ജാതാകൃതമായ
ഉച്ചനീചത്വങ്ങളും കൊടികുത്തിവാണ
കാലം. ബ്രാഹ്മണ
സമുദായവും യുവാവിന്റെ
ബന്ധുക്കളും ഈ ബന്ധത്തെ
എതിര്ത്തു. ആ
കമിതാക്കള്ക്ക് പലവിധ പീഡനങ്ങളും
ഏല് ക്കേണ്ടിവന്നു.
അവര്‍ പിന്തിരിഞ്ഞില്ല.
ഒടുവില്‍കാളി
ഗര്ഭിണിയാണെന്നറിഞ്ഞപ്പോള്‍
ജാതികോയ്മകളുടെ ക്രൂരമായ
പീഡനങ്ങള്‍ സഹിക്കവയ്യാതെ ആ
യുവാവ് ആത്മഹത്യചെയ്തു.
പ്രിയപ്പെട്ടവന്
നേരിച്ച ദുരന്തവും തനിക്കു
നേരെ തുടര്ന്നുപോരുന്ന
ഉപദ്രവങ്ങളും കാളിയെ ഏറെ
ദുഃഖിപ്പിച്ചു.
സ്വദേശത്ത്
സ്വസ്തമായി ജീവിക്കുക
അസാദ്ധ്യമായപ്പോള്‍ പരിഭ്രാന്തയായ
ആ യുവതി ആരുമറിയാതെ നാടുവിട്ടു.
ആറന്മുളയില്വച്ച്
കൊങ്കി (അരിവാള്‍)
കൊണ്ട് കഴുത്തറുത്ത്
ആത്മഹത്യ ചെയ്തു.
മരണാനന്തരം
ബ്രഹ്മരക്ഷസ്സായി മാറിയ
കമിതാവിന്റെ ശക്തിയാല്‍ കാളി
ഉഗ്രരൂപിണിയായി അതിശ്ക്തയായി
നിലകൊള്ളുന്നുവെന്ന്
വിശ്വസ്സിക്കപ്പെടുന്നു.
പ്രതികാര ദാഹിയായി മാറിയ
കാളിയുടെ ഉപദ്രവത്തിന്
ഇരയാകുന്നവര് ഭൂരിപക്ഷവും
സ്ത്രീകളാണ്.
സ്വന്തം നാട്ടുകാരെ
കാളിയമ്മ ഉപദ്രവിക്കുകയില്ലെന്നും
ഒരു വിശ്വാസമുണ്ട്.
കാളിയുടെ സമീപത്തായി
ബന്ധുവായ കല്ലേലില് അപ്പുപ്പനേയും
കുടിയിരുത്തിയിട്ടുണ്ട്.
പളളിക്കലാറ് Pallickal Aru
പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ കുട്ടിവനത്തിന്റെ ഭാഗമായ കളരിത്തറ കുന്നില്‍ നിന്നാണ് പള്ളിക്കലാര്‍ ഉദ്ഭവിക്കുന്നത്.42 കിലോമീറ്ററിലധികം നീളമുളള പള്ളിക്കലാര്‍ കരുനാഗപ്പളളി കന്നേറ്റി വട്ടക്കായലില്‍ പതിക്കുന്നു. പള്ളിക്കലാര്‍ പാവുമ്പയുടെ കിഴക്കന്‍ പ്രദേശത്തിന് അതിരിട്ടൊഴുകുന്നു.വ്യാവസായിക ഉത്പന്നങ്ങള്‍ ആലപ്പുഴയിലേക്ക് കൊണ്ടുപോകാന്‍ ഉള്‍പ്പെടെ പളളിക്കലാര്‍ ഉപയോഗിച്ചിരുന്നു.
പളളിക്കലാറ് Pallickal Aru
പത്തനംതിട്ട ജില്ലയിലെ കൊടുമണ്‍ കുട്ടിവനത്തിന്റെ ഭാഗമായ കളരിത്തറ കുന്നില്‍ നിന്നാണ് പള്ളിക്കലാര്‍ ഉദ്ഭവിക്കുന്നത്.42 കിലോമീറ്ററിലധികം നീളമുളള പള്ളിക്കലാര്‍ കരുനാഗപ്പളളി കന്നേറ്റി വട്ടക്കായലില്‍ പതിക്കുന്നു. പള്ളിക്കലാര്‍ പാവുമ്പയുടെ കിഴക്കന്‍ പ്രദേശത്തിന് അതിരിട്ടൊഴുകുന്നു.വ്യാവസായിക ഉത്പന്നങ്ങള്‍ ആലപ്പുഴയിലേക്ക് കൊണ്ടുപോകാന്‍ ഉള്‍പ്പെടെ പളളിക്കലാര്‍ ഉപയോഗിച്ചിരുന്നു.
കാര്‍ഷികം
കാര്‍ഷിക
മേഖലയെ മാത്രം ആശ്രയിച്ചുള്ള
ഒരു സാമ്പത്തിക അടിത്തറയായിരുന്നു
ആദ്യഘട്ടത്തില്‍ ഇവിടെ
ഉണ്ടായിരുന്നത്.
മരച്ചീനി,
ചേമ്പ്,
കിഴങ്ങ്,
കാച്ചില്‍,
ചേന,
മുതിര,
പയര്‍,
പഞ്ഞിപ്പുല്ല്,
ചാമ എന്നീ
ഹ്രസ്വകാല വിളകളും മറ്റ്
പച്ചക്കറി ഉത്പന്നങ്ങളും
ഇവിടെ സമൃദ്ധമായി കൃഷി
ചെയ്തിരുന്നു.
ഈ കാര്‍ഷിക
വിളകളില്‍ നിന്ന് ഉണ്ടാക്കുന്ന
'പുഴുക്ക്'
ഒരുകാലത്ത്
ഈ നാട്ടുകാരുടെ പ്രഭാത
ഭക്ഷണമായിരുന്നു.
സമൃദ്ധമായ
നെല്‍പ്പാടങ്ങള്‍ കണ്ണെത്താദൂരത്തോളം
വ്യാപിച്ചു കിടന്നിരുന്നു.
കരിമ്പും
കുരുമുളകും ഏള്ളും വാഴയും
മാവുകള്‍ കശുമാവ് എന്നിവയും
ജനങ്ങള്‍ക്ക് അഷ്ടിക്ക് വക
നല്‍കിയിരുന്നു.
ആദ്യകാലത്ത്
നാളീകേര കൃഷി വ്യാപകമല്ലായിരുന്നു.
കാര്‍ഷിക
ഉല്പന്നങ്ങള്‍ പാറക്കടവിലും
താമരകുളത്തും കുറ്റിപ്പുറത്തും
കരുനാഗപ്പള്ളിയിലും കൊണ്ടുപൊയി
വിപണനം ചെയ്തിരുന്നു.
കാര്‍ഷിക
ഉല്പന്നങ്ങള്‍ അന്യസ്ഥലങ്ങളില്‍
എത്തിച്ചിരുന്നത്
കാളവണ്ടികളിലായിരുന്നു.
കാളകളെ
ഉപയോഗിച്ചുള്ള നിലമുഴല്‍
രീതിയായിരുന്നു ഇവിടുത്തെ
കര്‍ഷകര്‍ക്ക് ഉണ്ടായിരുന്നത്.
കാളകളെ
വാങ്ങുവാനും വില്‍ക്കുവാനും
തറയടി,
വയ്യാങ്കര,
മാരാരിത്തോട്ടം
എന്നീ കാളച്ചന്തകളില്‍
ഇവിടുത്തുകാര്‍ ഉരുക്കളുമായി
പോയിരുന്നു.
1957-ല്‍
പള്ളിക്കലാറിന് കുറുകെ
നിര്‍മ്മിച്ച 'മനട്ടയില്‍ഡാം'
ഒരു
പൂകൃഷിയില്‍ നിന്ന്
ഇരുപുകൃഷിയിലേക്ക് കര്‍ഷകരെ
നയിച്ചു.
ചക്രം
ചവിട്ടിയായിരുന്നു മുന്‍കാലങ്ങളില്‍
ജലസേചനം നടത്തിയിരുന്നത്.പാടം നികത്തലും മണ്ണെടുപ്പും മണ്ണിന്‍റെ ഫലഭൂയിഷ്ഠത കുറച്ചിരിയ്ക്കുന്നു. ഹ്രസ്വകാല വിളകളില്‍നിന്ന് തെങ്ങ് , റബര്‍ തുടങ്ങിയ ദീര്‍ഘകാല വിളകളിലേക്കുള്ള മാറ്റവും തനത് കാര്‍ഷിക സംസ്കാരത്തിന് മങ്ങലേല്പിച്ചിട്ടുണ്ട്.
വ്യവസായം- തൊഴില്‍
ഭരണ സംവിധാനം
വ്യവസായം- തൊഴില്‍
കൃഷിഭൂമിയ്ക്ക് ഒരുകാലത്ത് അതിരുകള്‍ തീര്‍ത്തിരുന്നത് ഇടതൂര്‍ന്ന് വളര്‍ന്ന കൈതച്ചെടികളാലായിരുന്നു. കൈതോലകള്‍ മുറിച്ചെടുത്ത് തഴപ്പായ് നിര്‍മ്മിക്കുന്ന സ്ത്രീകള്‍ മിക്കവീടുകളിലുമുണ്ടായിരുന്നു.ചുരുളിയില്‍ പ്രദേശത്ത് ഒരുവിഭാഗമാളുകള്‍ ഈറ, മുള ,വള്ളിച്ചെടികള്‍ മുതലായവ ഉപയോഗിച്ച് കുട്ട, മുറം,വട്ടി തുടങ്ങിയ ഗാര്‍ഹിക ഉപകരണങ്ങള്‍ നിര്‍മ്മിച്ചിരുന്നു. കര്‍ഷക തൊഴിലാളികളാണ് ഇവിടെ ധാരാളം ഉണ്ടായിരുന്നത്. പ്രദേശത്തിന്‍റെ ദ്രുതഗതിയിലുള്ള സാമ്പത്തിക വളര്‍ച്ചക്ക് തുടക്കം കുറിച്ചത് എഴുപതുകളുടെ ആരംഭ ദശയില്‍ ആവിര്‍ഭവിച്ച ഇഷ്ടിക വ്യവസായത്തോടുകൂടിയായിരുന്നു. ഇഷ്ടിക വ്യവസായം പുഷ്ടിപ്പെട്ടതോടെ കുട്ടികളും സ്ത്രീകളും ഉള്‍പ്പെട്ട ഒരു വലിയ വിഭാഗം ഈ വ്യവസായവുമായി ബന്ധപ്പെട്ട തൊഴിലുകളിലേക്ക് തിരിഞ്ഞു.ഗണനീയമായ മറ്റൊരു വിഭാഗമാണ് കശുവണ്ടി തൊഴിലാളികള്‍. ഗള്‍ഫ് മേഖലയുടെ സ്വാധീനം സാമ്പത്തിക വളര്‍ച്ചയില്‍ കാര്യമായ പങ്കുചെലുത്തുകയും തദ്വാര സാമൂഹിക പുരോഗതിയെ ഏറെ സ്വാധീനിയ്ക്കുകയും ചെയ്തിട്ടുണ്ട്.
തുടരും.................ഭരണ സംവിധാനം
രാജഭരണ കാലത്ത് കായംകുളം രാജവിന്‍റ ഭരണപ്രദേശമായിരുന്നു പാവുമ്പ.പാവുമ്പാ ഉള്‍പ്പെടുന്ന തഴവാ പഞ്ചായത്ത് 1953-ല്‍ രൂപീകൃതമായി.1965-ല്‍ കുന്നത്തൂര്‍ നിയമസഭാ മണ്ഡലം രൂപീകരിച്ചപ്പോള്‍ തഴവാ പഞ്ചായത്ത് അതിന്‍റെ ഭാഗമായി. 1965-ല്‍ കേരളാ കോണ്‍ഗ്രസ്സിലെ ടി.കൃഷ്ണനും 1967-ല്‍ ആര്‍.എസ്.പി.യിലെ കെ.ചന്ദ്രശേഖരശാസ്ത്രിയും 1970-ല്‍ ആര്‍.എസ്.പി.യിലെതന്നെ എന്‍.സി.സത്യപാലനും 1977-ലും 1980-ലും ആര്‍.എസ്.പി.യിലെ കല്ലട നാരായണനും 1982-ല്‍ ജനതാ ജിയിലെ കോട്ടക്കുഴി സുകുമാരനും 1987-ലും1991-ലും 1996-ലും ആര്‍.എസ്.പി.യിലെ ടി.നാണുമാസ്റ്ററും 2001-ലും 2006-ലും ആര്‍.എസ്.പി.യിലെ കോവൂര്‍ കുഞ്ഞുമോനുമാണ് കുന്നത്തൂരിനെ പ്രതിനിധീകരിച്ച് നിയമ സഭയിലെത്തിയത്. 2010 ലെ മണ്ഡലം പുനസംഘടനയോടെ തഴവയെ കരുനാഗപ്പള്ളി മണ്ഡലത്തില്‍ ചേര്‍ത്തിരിയ്ക്കുന്നു.
തുടരും.................